പനമറ്റം: ഭഗവതിക്ഷേത്ര പുനരുദ്ധാരണഭാഗമായി പുതിയ ചുറ്റമ്പലത്തിനുള്ള കുറ്റിയടിക്കൽ ഇന്ന് നടത്തും. രാവിലെ 10.15നും 10.45നും മധ്യേയാണ് ചടങ്ങ്. സ്ഥപതി വേഴേപ്പറമ്പ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കുറ്റിയടിയ്ക്കൽ. ശില്പികളായ കർമാലയം മോഹനൻ ആചാരിയും ട്രിച്ചി നരസിംഹകുമാറും പങ്കെടുക്കും. ശിലാന്യാസം 22ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ നടത്തു
ക്ഷേത്രനവീകരണം നടത്തുന്നതിനാൽ എല്ലാദിവസവും ഉമാമഹേശ്വര പൂജയുൾപ്പെടെ രാവിലത്തെ ചടങ്ങുകളും വഴിപാടുകളും എട്ടിനുള്ളിൽ നടത്തും. വൈകിട്ട് 5.30നാണ് നടതുറപ്പ്.