കോട്ടയം:വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 20000 രൂപയും ഒന്നര പവന്റെ സ്വർണമാലയും കവർന്നു. ഏറ്റുമാനൂർ നമ്പ്യാകുളം കുറുമുള്ളൂർ എം.ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മല്ലികാസദനം എന്ന വീട്ടിൽ തിങ്കളാഴ്ച്ചയാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശ്യാംകുമാറിന്റെ പണവും സ്വർണവുമാണ് നഷ്ടമായത്. വീട്ടിൽ സംഭവസമയം ആരുമുണ്ടായിരുന്നില്ല. കൊച്ചിയിൽ പോയി ബുധനാഴ്ച രാവിലെ 7.30 ഓടെ ശ്യാംകുമാറും ഭാര്യ ഇന്ദുവും മടങ്ങിയെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. വീടിന്റെ പിൻവാതിലുകൾ കുത്തിപ്പൊളിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരയിലായിരുന്നു പണവും മാലയും സൂക്ഷിച്ചിരുന്നത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.