കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ വകുപ്പ് മേധാവിയടക്കം 14 പേർക്ക് കൊവിഡ്. മെഡിക്കൽ കോളേജ് സൂപ്രണ്ട് കൂടിയായ ഡോ. ടി.കെ ജയകുമാറിന് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടാംഘട്ടം കൊവിഡ് പിടിപെട്ടതോടെ മോണോ ക്ലോണൽ ആന്റി ബയോട്ടിക് കുത്തിവയ്പ് നടത്തി. സ്വകാര്യ ആശുപത്രികളിൽ 65000 രൂപയോളം വിലവരുന്ന ഈ ആന്റിബയോട്ടിക് സർക്കാർ ആശുപത്രികളിൽ കാര്യമായി ലഭിക്കാറില്ല. ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ബൈപാസ്, വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാനാണ് സാദ്ധ്യത.