വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ 18-ാമത് വാർഷികാഘോഷം നടത്തി. യൂണിറ്റ് ചെയർമാൻ സതീഷ് ഇണ്ടംതുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുലേഖ ടീച്ചർ ഉദയംപേരൂർ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എൻ.കെ.കുഞ്ഞുമണി, യൂണിയൻ കമ്മിറ്റി മെമ്പർ മധുപുത്തൻതറ, വനിതാ സംഘം പ്രസിഡന്റ് സുമശിവദാസൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സരീഷ് പൂത്രേഴത്ത്, വിഭാദ് നാവള്ളിൽ, ഭാരതി നാവള്ളിൽ, ജിഷ്ണു ജിഷ്ണുഭവൻ, ഉല്ലാസൻ നാവള്ളിൽ, സുഭദ്ര വേണുഗോപാൽ, പ്രകാശൻ നാവള്ളിൽ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം മേൽശാന്തി ഉണ്ണി ശാന്തി ഭദ്രദീപപ്രകാശനവും ഗുരുപൂജയും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള കാഷ് അവാർഡും മൊമെന്റോയും ചടങ്ങിൽ വിതരണം ചെയ്തു. രവിനടിച്ചിറ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസാദ വിതരണവും സമൂഹസദ്യയും നടത്തി.