വൈക്കം : ചെമ്മനത്തുകര 1337-ാം നമ്പർ കയർ വ്യവസായ സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കയർ വ്യവസായ വകുപ്പിന്റെ സഹായത്തോടെ 100 തൊഴിലാളികൾക്ക് വിലോവിംഗ് മെഷീനുകൾ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ആർ സഹജൻ അദ്ധ്യക്ഷത വഹിച്ചു. സംഘം ഭാരവാഹികളായ ഗീത പ്രകാശൻ, ഷിബു കോമ്പാറ, രമണി മണിയപ്പൻ, ജോളി മാത്യു, ആശാ മനോഹരൻ, കെ.ജെ ഷാജി, ടി.എം മജീഷ് എന്നിവർ പ്രസംഗിച്ചു.