കുമരകം: കുമരകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കൊവിഡ് ടെസ്റ്റ് നടത്തും. ആർ.ടി.പി.സി.ആർ പരിശോധന രജിസ്ട്രേഷനായി രാവിലെ പത്തിന് മുൻപായി എത്തിച്ചേരണം. ആഴ്ച്ചയിൽ ചൊവ്വാഴ്ച്ച മാത്രമായിരുന്ന പരിശാേധന ഇനി മുതൽ വെള്ളിയാഴ്ചകളിലും നടക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . ജീവനക്കാരുടെ അപര്യാപ്തതയാണ് പരിശോധന ഒരു ദിവസം മാത്രമാക്കി ചുരുക്കാൻ കാരണം. കഴിഞ്ഞ ദിവസം 46 പേരെ പരിശോദിച്ചതിൽ 26 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.