walk

കോട്ടയം : ഭാരതീയ ചികിത്സാവകുപ്പിൽ ദേശീയ ആയുഷ് മിഷൻ മുഖേന അനുവദിച്ച യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 25 ന് രാവിലെ 11 ന് വയസ്‌കരക്കുന്നിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ. ഏഴ് ഒഴിവുകളാണുള്ളത്. വേതനം പ്രതിമാസം 8000 രൂപ. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം രാവിലെ 11ന് ഓഫീസിൽ എത്തണം. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2568118.