ചിറ്റാർ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.45ന് കൊടിയേറ്റ്, വിശുദ്ധ കുർബാന ഫാ. ബർക്കുമാൻസ് കുന്നുംപുറത്ത്. 6.30ന് തിരുസ്വരൂപ പ്രയാണം. നാളെ രാവിലെ 7.15ന് വീടുകളിലേക്കുള്ള കഴുന്നു പ്രദക്ഷിണം. 12.30ന് ആയിരം മണി ജപമാല. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. 6.15ന് തിരുസ്വരൂപ പ്രയാണം. 28ന് പുലർച്ചെ 5.30നും ഏഴിനും 8.30നും 10നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും വിശുദ്ധ കുർബാന.കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് തിരുനാൾ തിരുകർമ്മങ്ങളെന്ന് വികാരി ഫാ.ഷാജി പുന്നത്താനത്തുകുന്നേൽ അറിയിച്ചു.