മാഞ്ഞൂർ :എസ്.എൻ.ഡി.പി യോഗം 122ാം നമ്പർ മാഞ്ഞൂർ ശാഖയിൽ നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ ക്ഷേത്രം ഫെബ്രുവരി 7ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിനു സമർപ്പിക്കുമെന്ന് ശാഖ ഭാരവാഹികളായ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി ഇ.കെ മോഹനൻ എന്നിവർ അറിയിച്ചു. 6ന് പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടക്കും. 7ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം ഉദ്ഘടനവും യോഗം ജനറൽ സെക്രട്ടറി നിർവഹിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, വനിതസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ സ്വാഗതവും സെക്രട്ടറി ഇ.കെ മോഹനൻ നന്ദിയും പറയും.