അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം റോഡിന്റ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്ന് അപകട ഭീഷിണിയിൽ .ഈ ഭാഗത്തുകൂടി ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. 1974 ൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് നേര്യമംഗലം വന മേഘലയിലെ റോഡുകൾ തകരുകയും തുടർന്ന് 6 മാസക്കാലം റോഡ് പൂർണ്ണമായി അടച്ച് തകർന്ന ഭാഗത്ത് താത്കാലികമായി കൽ കെട്ടുകൾ കെട്ടിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. എന്നാൽ പിന്നീട് ഇത് ദേശീയ പാത അധികൃതർ റോഡ് ഏറ്റെടുത്തപ്പോൾ ഈ കാലപ്പഴക്കം ചെന്ന കരിങ്കൽ കെട്ടുകൾ പൊളിച്ചു മാറ്റി പുതിയ വനിർമ്മിക്കുന്നതിനുള്ള അലംഭാവമാണ് റോഡ് അപകടകെണിയാകുന്നത്. ദേശീയ പാതയിൽ അപകടരമല്ലാത്ത ഭാഗങ്ങളിൽ വ്യാപകമായി റോഡ് വീതി കൂട്ടി പണികൾ തടന്നു വരുന്നു. മൂന്നാറിലേയ്ക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നു. മറ്റ് ജില്ലകളിൽ നിന്നും എത്തുന്ന വാഹന യാത്രികർക്ക് റോഡ് സുപരിചിതമല്ലാത്തതിനാൽ നിരന്തരം വാഹന അപകടമാണ് ഈ മേഖലയിൽ നടക്കുന്നത്. ദേശിയ പാതയിൽ അപകടകരമായ സ്ഥലങ്ങളിൽ ആവശ്യമായ സിഗ്‌നൽ ബോർഡ് കൾ സ്ഥാപിക്കുകയും അടിയന്തരമായി കാലപ്പഴക്കം ചെന്ന കരിങ്കൽ കെട്ടുകൾ പൊളിച്ചു മാറ്റി വീതി കൂട്ടുന്നതിനുള്ള നടപടികൾ ദേശീയപാത അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.