വെള്ളൂർ: വെള്ളൂർ ശ്രീവാമനസ്വാമി ക്ഷേത്രത്തിൽ ഉത്സവം 25 മുതൽ ഫെബ്രുവരി 1 വരെ നടക്കും. 24ന് വൈകുന്നേരം 6.30ന് ശുദ്ധിക്രിയകൾ, 25ന് രാവിലെ 5ന് പതിവ് ക്ഷേത്ര പൂജകൾ, 5.30ന് ചന്ദനം ചാർത്തൽ, 7ന് ബിംബശുദ്ധിക്രിയകൾ, 10ന് ഉച്ചപൂജ, വൈകിട്ട് 6ന് ദീപാരാധന,രാത്രി 8.30ന് തന്ത്രിമുഖ്യൻ മനയാറ്റില്ലത്ത് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഭദ്രദീപപ്രകാശനം,9.30ന് ശ്രീഭൂതബലി. 26ന് 9ന് ശാസ്താവിന് കലശം, 10ന് ഉച്ചപൂജ, വൈകിട്ട് 7ന് പുല്ലാങ്കുഴൽ കച്ചേരി, 8.30ന് വിളക്കിന് എഴുന്നളിപ്പ്. 27ന് രാവിലെ 9ന് മഹാവിഷ്ണുവിന് കലശം, വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങൾ. 28ന് രാവിലെ 9ന് ദുർഗയ്ക്ക് കലശം, വൈകിട്ട് 7ന് ഭക്തിഗാനസന്ധ്യ. 29ന് രാവിലെ 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, കാണിക്ക, വൈകിട്ട് 7ന് തിരുവാതിരകളി. 30ന് രാവിലെ 10ന് ഉച്ചപൂജ, വൈകിട്ട് 5ന് കാഴ്ചബലി, വൈകിട്ട് 7ന് നൃത്തസംഗീതസന്ധ്യ. 31ന് രാവിലെ 5.30ന് മഹാവിഷ്ണുവിന് ചന്ദനം ചാർത്തൽ, 8ന് ശ്രീഭൂതബലി, 9ന് കലശം, 10ന് ഉച്ചപ്പൂജ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 8ന് വലിയവിളക്ക്, വലിയ കാണിക്ക. ഫെബ്രുവരി 1ന് രാവിലെ 5.30ന് ചന്ദനം ചാർത്തൽ, 8.30ന് കൊടിയിറക്ക്, തുടർന്ന് ആറാട്ടിന് എഴുന്നള്ളിപ്പ്, 9.30ന് ആറാട്ട്, 10ന് ആറാടി വരവ്, 10.30ന് നീരാഞ്ജനം ഉഴിഞ്ഞ് നടപ്പന്തലിലേക്ക് എതിരേൽപ്പ്, പറയെടുപ്പ്, കാണിക്ക സമർപ്പണം, 12ന് ഉച്ചപ്പൂജ, 25 കലശം, കളഭാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് യക്ഷിയമ്പലത്തിൽ ഗുരുതി.