മുണ്ടക്കയം: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് താത്ക്കാലികമായി അടച്ചു. അഞ്ച് ജീവനക്കാരാണ് ഇവിടെ ജോലി നോക്കിയിരുന്നത്. ഇതിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാക്കിയുളളവർ നീക്ഷണത്തിലായതോടെ ഔട്ട്‌ലെറ്റ് അടയ്ക്കുകയായിരുന്നു. മദ്യം വാങ്ങാനെത്തിയവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിപ്പ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഔട്ട്‌ലെറ്റ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. അധിക ജീവനക്കാരുള്ള ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്നും ജീവനക്കാരെ നിയോഗിച്ച് മുണ്ടക്കയം ഔട്ട്‌ലെറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ കൂടുതൽ വ്യാപാരം നടക്കുന്ന ഔട്ട്ലെറ്റ് എന്ന നിലയിൽ അടിയന്തിര പ്രാധാന്യം നൽകി തുറന്നു പ്രവർത്തിപ്പിക്കാനാണ് സാധ്യത.