വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2021,22 വാർഷികപദ്ധതി ഉൾപ്പെടുത്തി സ്‌കൂൾ കുട്ടികൾക്കായി അത്ലറ്റിക്ക് പശിശീലനവും അത്‌ലറ്റിക്ക് കിറ്റ് വിതരണവും നടത്തി.കിറ്റ് വിതരണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി ,ലത ഷാജൻ,വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത.എസ്.പിള്ള,ശ്രീജിത്ത് കെ.എസ്,ലത ഉണ്ണികൃഷ്ണൻ,സൗമ്യ മോൾ ഒ.ടി, സെക്രട്ടറി സുജിത് പി.എൻ, ജി.ഇ.ഒ ബെറ്റ്‌സി തോമസ് ,പി.എം.സജി,കായിക അദ്ധ്യാപകരായ ബിനു.വി,തോമസ് എബ്രഹാം,അജിത്ത് കെ.ആർ,സുമ വർഗീസ് ,തോമസ് ജേക്കബ്ബ്,എം.ജെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രവിവരണം
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂൾ കുട്ടികൾക്കായ് നടത്തിയ കായിക പരിശീലനപരിപാടിയുടെ കിറ്റ് വിതരണം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.