കോട്ടയം: നഗരത്തിൽ രണ്ടിടങ്ങളിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ മൂന്നോടെ എറ്റുമാനൂർ പാറോലിക്കലിൽ പഴക്കടയുടെ സമീപത്തുള്ള പുരയിടത്തിന് തീപിടിച്ചു. എ.എഫ്.സി പഴക്കടയുടെ ഗോഡൗൺ സ്ഥിതി ചെയ്യുന്ന പുരയിടത്തിനാണ് തീപിടിച്ചത്. പുരയിടത്തിലെ ചപ്പുചവറുകൾ മുഴുവൻ നശിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാറേച്ചാൽ ബൈപ്പാസിന് സമീപം മാലിന്യത്തിനും ഇല്ലിക്കൂട്ടത്തിനും തീപീടിച്ചു. കൃത്യസമയത്ത് തന്നെ ഫയർഫോഴ്‌സ് എത്തി തീ അണയ്ച്ചതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയത്ത് നിന്നുള്ള അഗ്നിശമനസേനയെത്തിയാണ് ഇരുസ്ഥലങ്ങളിലെയും തീയണച്ചത്.