മുണ്ടക്കയം: വൃക്ക രോഗികളിൽ കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് ഡയാലിസിസ് ചെയ്യുന്നതിന് എം. എം. റ്റി ഹോസ്പി റ്റലിൽ പ്രത്യേക സൗകര്യം ആരംഭിച്ചു. റൗണ്ട് ടേബിൾ ഇന്ത്യയുടെയും ലേഡീസ് സർക്കിൾ ഇന്ത്യയുടെയും എം. എം. റ്റി ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ ഹോസ്പിറ്റലിൽ പൂർത്തിയായിരിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.

റൗണ്ട് ടേബിൾ ഇന്ത്യയുടെ ഏരിയ ചെയർമാൻ പെപ്സിൻ രാജ് ഡയാലിസിസ് മെഷീന്റെ സ്വിച്ച് ഓൺകർമ്മവും എം.എം.റ്റി ഹോസ്പി റ്റൽ ബോർഡ് മെമ്പർ ജോസഫ് എം.കല്ലുവയലിൽ ആർ.ഒ പ്ലാന്റ് സ്വിച്ച് ഓൺ കർമ്മവും, ഫലകം അനാച്ഛാദനം റൗണ്ട് ടേബിൾ ഇന്ത്യ കോട്ടയം ആർ. ടി 79 ചെയർമാൻ യാക്കൂബ് ജേക്കബും നിർവഹിച്ചു. യോഗത്തിൽ എം.എം.റ്റി ഹോസ്പിറ്റൽ സൊസൈറ്റിയുടെ പ്രസിഡന്റ് റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എം.എം.റ്റി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി തോമസ് കന്നാലിൽ, നീലം വർഗീസ്, സഞ്ജിത്ത് ജോർജ്ജ്, ദേവരാജ് ഷേണായ്, മിഖായേൽ ജോസഫ് കല്ലുവയലിൽ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, അസി. ഡയറക്ടർ ഫാ.സിജു ഞള്ളിമാക്കൽ, വാർഡ് മെമ്പർ ജാൻസി വി.എൻ എന്നിവർ പങ്കെടുത്തു