കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരായ ഡോക്ടർമാരുടെ എണ്ണം 40 ആയി. 80 പാരാമെഡിക്കൽ ജീവനക്കാർക്കും രോഗം ബാധിച്ചു. ഇതിൽ 17 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗ്യാസ്‌ട്രോ സർജറി, ഓങ്കോളജി സർജറി വാർഡുകൾ കൊവിഡ് ചികിത്സ വാർഡുകളാക്കി. അത്യാഹിത വിഭാഗത്തിന്റെ രണ്ടും നാലും നിലകളിലെ കൊവിഡ് വാർഡുകൾക്ക് പുറമെയാണ് പുതിയ വാർഡുകൾ കൂടി പ്രവർത്തം ആരംഭിച്ചത്.