ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 5229-ാം നമ്പർ ഗുരുകുലം വാഴപ്പള്ളി പടിഞ്ഞാറ് ശാഖയിൽ 34-ാമത് വാർഷികവും, 6-ാമത് പുനപ്രതിഷ്ഠാ മഹോത്സവവും 24 മുതൽ 26 വരെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ, സെക്രട്ടറി ആർ.മനോജ്, വൈസ് പ്രസിഡൻറ് രമേശ് കോച്ചേരിൽ, യൂണിയൻ കമ്മിറ്റി കെ.പ്രസാദ് എന്നിവർ അറിയിച്ചു. 24 ന് രാവിലെ 5.30 ന് നടതുറക്കൽ, 5.30 ന് മഹാഗണപതിഹോമം, 9 നും 9.30 നും മദ്ധ്യേ കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 10.30 ന് ഉച്ചപൂജ, 11 ന് ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് 6.15 ന് ദീപാരാധന. 25 ന് രാവിലെ 6 ന് മഹാഗണപതിഹോമം, 8 ന് ഗുരുദേവ കീർത്തനാലാപനം, വൈകിട്ട് 5 ന് നടതുറക്കൽ, ദീപാരാധന. 26 ന് രാവിലെ 5.30 ന് നടതുറക്കൽ, 6 ന് മഹാഗണപതിഹോമം, 8 മുതൽ ഗുരുദേവ കൃതികളുടെ പാരായണം, 10 മുതൽ സത്സംഗം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് നടതുറക്കൽ, 5.30 ന് താലപ്പൊലിഘോഷയാത്ര, 7 ന് ദീപാരാധന, 7.30 ന് കൊടിയിറക്കൽ.