മേലുകാവ് : എസ്.എൻ.ഡി.പി യോഗം 896ാം മേലുകാവ് ശാഖ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരോത്ര മഹോത്സവം കൊടിയേറി. സുധാകരൻ തന്ത്രി മേൽശാന്തി രാജേഷ് മതിയത്ത് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. നാളെ രാവിലെ 6.30ന് മഹാഗണപതിഹോമം, പന്തീരടി പൂജ, 12.30 ന് കലശം, കലശാഭിഷേകം, ഉച്ചപൂജ, മഹാപ്രസാദമൂട്ട്, വൈകന്നേരം 5ന് കാഴ്ചശ്രീബലി, ദീപാരാധന, 7ന് ആറാട്ട് ബലി, 7.30ന് ആറാട്ട് പുറാട്, 8ന് താലപ്പൊലി കാവടി ഘോഷയാത്ര, ഗരുഡൻ പറവ , ആറാട്ടു എതിരേൽപ്പ്, കൊടിയിറക്ക്, കൊടിമര ചുവട്ടിൽ പറവയ്പ്, വലിയ കാണിക്ക, മംഗള പൂജ, ഹരിവരാസനം. പ്രസിഡന്റ് പി.എസ് ഷാജി പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് നന്ദീപ് നെല്ലിക്കൽ , സെക്രട്ടറി എം.കെ പ്രകാശൻ മാറാറ്റത്തിൽ, വനിതാ സംഘം പ്രസിഡന്റ് ലക്ഷമി സുകുമാരൻ, യൂത്ത്മൂവ്മെന്റ് ചെയർമാൻ സൈജു ഭാസ്‌കരൻ മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകും.