വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം എൽ.പി സ്കൂളിൽ പഠനമികവ് ലക്ഷ്യമാക്കി 16 ക്ലാസ് മുറികളിൽ സൗണ്ട് സിസ്റ്റം സജ്ജമാക്കും.

കുട്ടികളുടെ റേഡിയോ, സ്‌കൂൾ അസംബ്ലി, സ്‌റ്റേജ് പ്രോഗ്രാമുകൾ, ഉച്ചത്തിലുള്ള വായന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ആംപ്ലിഫയർ, മൈക്ക്, സൗണ്ട് സിസ്റ്റം എന്നിവ എല്ലാ ക്ലാസ്സ് മുറികളിലും ക്രമീകരിക്കുന്നത്. പി.ടി.എയുടെ നേതൃത്വത്തിൽ ഒരുപറ്റം സ്വമനസ്സുകളുടെ നേതൃത്വത്തിലാണ് 60,000 രൂപ ചെലവ് വരുന്ന സൗണ്ട് സിസ്റ്റം സ്‌കൂളിന് ലഭ്യമായത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് നിഷ ജനാർദ്ദനൻ പ്രഥമ അദ്ധ്യാപകൻ പി.ടി ജിനീഷിന് സൗണ്ട് സിസ്റ്റം കൈമാറി. പി.ടി.എ ഭാരവാഹികളായ പി.എസ് പ്രതീഷ്, ജി.അജിമോൻ, എസ്.ഷാനവാസ്, വി.സമീമ, ധന്യ ഷിജു, പി.പ്രവീണ, ഗോപിക അദ്ധ്യാപക പ്രതിനിധികളായ അമ്പിളി പ്രതാപ്, കെ.കവിത, കെ.ടി പ്രതീഷ് കുമാർ, സി.എസ് സന്ദീപ് എന്നിവർ പ്രസംഗിച്ചു.