വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി കിഴങ്ങ് ഉദ്പാദനം വർദ്ധിപ്പിക്കാൻ വിവിധയിനം കിഴങ്ങുകൾ കർഷകർക്ക് വിതരണം ചെയ്തു. കാച്ചിൽ, ചേന, ഇഞ്ചി, ചേമ്പ്, മഞ്ഞൾ തുടങ്ങിയവ 195 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. വെച്ചൂർ കൃഷി ഭവനിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് കിഴങ്ങ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദുരാജു ,ആൻസി തങ്കച്ചൻ, കൃഷി അസി.എൻ. ബിന്ദു, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.