
മുണ്ടക്കയം : മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരപ്പള്ളി പട്ടിമറ്റം പാലമ്പ്ര കൂവപ്പള്ളി ചാവടിയിൽ സജോ (30) നെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. മുണ്ടക്കയത്തും, കാഞ്ഞിരപ്പള്ളിയിലുമായി ലഹരി കടത്ത്, മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്നും വൻ തോതിൽ കഞ്ചാവ് ജില്ലയിലേയ്ക്ക് കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.