പനമറ്റം: ഭഗവതിക്ഷേത്രത്തിൽ പുതിയ ചുറ്റമ്പലത്തിനായി ശിലാന്യാസം നടത്തി. തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുനടന്നത്. മേൽശാന്തി പുന്നശ്ശേരി ഇല്ലം വിനോദ് എൻ.നമ്പൂതിരി, ശില്പികളായ കർമ്മാലയം മോഹനൻ ആചാരിയും ട്രിച്ചി നരസിംഹകുമാറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു. ചുവരുകൾ കല്ലിലും മേൽക്കൂര തടിയിലുമാണ് നിർമ്മിക്കുന്നത്. ഇതിനാവശ്യമായ തടി മുഴുവൻ ഭക്തർ സമർപ്പിച്ചിരുന്നു. 75 ലക്ഷം രൂപ വിലവരുന്ന തടിയാണ് സമർപ്പണത്തിലൂടെ ലഭിച്ചത്. ഇതുകൂടാതെ മൂന്നുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മേൽക്കൂര ചെമ്പുപാളി പൊതിയും.