 
അടിമാലി: കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ മുൻ പ്രസിഡന്റ് ആയിരമേക്കർ കുറിഞ്ഞാങ്കുളം കെ.ജെ. തോമസ് (90) നിര്യാതനായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് വിട്ടുനൽകി. ഭാര്യ: എൽസി പാലാ മറ്റത്തിൽ കുടുംബാംഗം. മക്കൾ: സോഫി തോമസ്, സുഭാഷ് തോമസ്. ആദ്യകാല കമ്മ്യണിസ്റ്റ് പാർട്ടി സംഘാടകനും സി.പി.ഐ (എം.എൽ) പ്രവർത്തകനുമായിരുന്നു. വെള്ളത്തൂവൽ നക്‌സലേറ്റ് ആക്ഷന്റെ പേരിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.