jep-accident
പണിക്കന്‍കുടിയ്ക്ക് സമീപം ജീപ്പ് നിയന്ത്രണംവിട്ട് വീടിന് മുന്നിലേക്ക് മറിഞ്ഞപ്പോൾ

അടിമാലി: പണിക്കൻകുടിയ്ക്കു സമീപം തോട്ടംതൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. പണിക്കൻകുടി സ്വദേശികളായ തുരുത്തേൽ ജയൻ (49), പടിക്കപറമ്പിൽ ശ്യാമള (45), ഇടശേരിൽ ഓമന (50), പുതുപറമ്പിൽ ബിൻസി (57), വെട്ടിക്കാട്ടിൽ മോളി (48), തച്ചുപറമ്പിൽ എൽസമ്മ (49), കവറുമുണ്ടേൽ അനു (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ഏലത്തോട്ടത്തിലെ ജോലിക്കു ശേഷം കൊമ്പൊടിഞ്ഞാലിൽ നിന്ന് പണിക്കൻകുടിയിലേക്ക് തോട്ടംതൊഴിലാളികളുമായി വരുമ്പോൾ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രി, മോർണിങ് സ്റ്റാർ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.