veg

കോട്ടയം : പൊതുവിപണി വിലയിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകേണ്ട ഹോർട്ടികോർപ്പിൽ പച്ചക്കറിയ്ക്ക് തീവില. പുതുവർഷത്തിലേയ്ക്ക് പ്രവേശിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ കടലാസിൽ ഒതുങ്ങി. സർക്കാർ ഇടപെടൽ കൊണ്ട് കുറഞ്ഞത് തക്കാളിയുടെ വില മാത്രമാണ്. കാലാവസ്ഥ വ്യത്യാസപ്പെട്ടതോടെ തമിഴ്‌നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പച്ചക്കറികൾ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മാങ്ങ 96, മുളക് 88,കാരറ്റ് 84,ബീറ്റ് റൂട്ട് 85, കത്തിരി 70, അമര 50, വഴുതന 44, വെണ്ടയ്ക്ക 36, പാവയ്ക്ക 56, പയർ 68, കുമ്പളങ്ങ 40, പടവലം 35 എന്നിങ്ങനെയാണ് ഹോർട്ടികോർപ്പ് വില.