കുമരകം:ഇന്നലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 59 പേർക്ക് നടത്തിയ കൊവിഡ് പരിശോധനയിൽ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതിൽ 29 പേരും കുമരകം നിവാസികളാണ് ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും പകുതിയിലധികം പേർക്കും കൊവിഡ് സ്ഥീരീകരിച്ചിരുന്നു. ഇന്നു മുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെെക്ക് അനൗൺസ്മെന്റ് നടത്തും. സ്വകാര്യ ഹോട്ടലുകളിലെ ജീവനക്കാരും കൊവിഡ് പോസിറ്റീവ് ആയവരുടെ ലിസ്റ്റിലുണ്ട്.