kobjoseph

ചങ്ങനാശേരി: ചെത്തിപ്പുഴ കൂനന്താനം കല്ലുകളത്തിലായ മുട്ടത്ത് കെ.എം. ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ മകൻ എം.സി. ജോസഫ് (ദേവസ്യാച്ചൻ-79) നിര്യാതനായി. ഇൻഡ്യൻ ആർമിയിലും എച്ച്.എൻ.എൽ. വെള്ളൂരിലും ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത നോവലിസ്റ്റ് മുട്ടത്തുവർക്കിയുടെ സഹോദരപുത്രനാണ്. ഭാര്യ: ആഗ്‌നസ് കൊല്ലം ചവറ തോപ്പിൽ കുടുംബാംഗം.
മക്കൾ: ഷാജൻ എം.ജെ. (സ്‌കൈ ഇലക്ട്രിക്കൽസ്, ചെത്തിപ്പുഴ), സജീവ് എം.ജെ (എസ്.ബി.ഐ. കോട്ടയം), സനോജ് എം.ജെ. (ന്യൂയോർക്ക്). മരുമക്കൾ: ജോമോൾ (പായിപ്പാട്), ശോഭ (പാലാ), മെറിൻ (ആലപ്പുഴ). സംസ്‌കാരം ഇന്ന് 3ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ.