ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്. രാവിലെ 7.30ന് നാരായണീയ പാരായണം. വൈകിട്ട് 4.30ന് ആറാട്ട് ബലി, കൊടിയിറക്കിന് ശേഷം വെള്ളാങ്കാവ് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് പുറപ്പെടും. 5.15ന് ആറാട്ട്, ദീപക്കാഴ്ച, പായസ വിതരണം. 5.30ന് തിരുവരങ്ങിൽ ഈശ്വരനാമഘോഷം. 7ന് ആറാട്ട് എതിരേൽപ്പ്. രാത്രി 12ന് വലിയകാണിക്കയും ദീപക്കാഴ്ചയും.
ഉപക്ഷേത്രമായ മരുതുകാവിൽ നാളെ ഉത്സവം നടക്കും. വൈകിട്ട് 6.45ന് പുഷ്പാഭിഷേകം, 8ന് കുംഭകുടനൃത്തം.