ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1348 ാം നമ്പർ തൃക്കൊടിത്താനം ശാഖയുടെ നേതൃത്വത്തിൽ 25 സെന്റ് സ്ഥലം ഭൂരഹിതരും ഭവനരഹിതരും നിരാലംബരുമായ അഞ്ച് കുടുംബങ്ങൾക്ക് നൽകി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ട് ശാഖാ അംഗവും ഗുരുദേവഭക്തനുമായ ഡൽഹി എസ്.എൻ.ജി ജുവലറി ഉടമയായ സുശീലൻ - ഗിരിജ ദമ്പതികളാണ് സ്ഥലം സംഭാവന ചെയ്തത്.
തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രപ്രാർത്ഥനാമന്ദിരത്തിൽ നടന്ന ആധാര വിതരണവും രണ്ടാംഘട്ട ഭവനപദ്ധതി പ്രഖ്യാപനവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥലം സംഭാവന ചെയ്ത സുശീലൻ ഗിരിജ ദമ്പതികളെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ സംഘടനാ സന്ദേശം നൽകി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുനിത സുരേഷ്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണകുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, യൂണിയൻ കൗൺസിലർ പി.ബി രാജീവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.ജി പ്രസന്നൻ, എസ്.എൻ ട്രഷറർ പി.കെ.കൃഷ്ണൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.രാജു, ടി.രഞ്ജിത്ത്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി ബിനു, അനിത ഓമനക്കുട്ടൻ, താഴാംബു അനിൽ, ഗുരുഗുഹാനന്ദപുരം ക്ഷേത്രയോഗം പ്രസിഡന്റ് എം.വി സുകുമാരൻ, സെക്രട്ടറി പി.ആർ അനിയൻ, ഖജാൻജി എം. സുഭാഷ്, 59 ാം നമ്പർ ശാഖ പ്രസിഡന്റ് എ.ജി ഷാജി, സെക്രട്ടറി കെ.എസ് ഷാജി, 1349 ാം നമ്പർ ശാഖ സെക്രട്ടറി ടി.ആനന്ദൻ, യൂണിയൻ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.നിർമ്മലൻ, കെ.കെ ജയൻ, എസ്. രഘു, എം.എസ് ബൈജു, സനൽ ജി. പ്രസാദ്, വി.എസ് ഷജിത്ത്, ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ഡി പ്രസാദ്, ടി.എസ് വിജയരാജൻ, തുളസി തങ്കപ്പൻ, വനിതാ സംഘം സെക്രട്ടറി ശ്യാമള മോഹൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഹുൽ രാധാകൃഷ്ണൻ, സെക്രട്ടറി അനീഷ് ആനന്ദൻ എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി സി. രതീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എൻ.ഹരിക്കുട്ടൻ നന്ദിയും പറഞ്ഞു. 1348 ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് കിളിമലയിൽ നടക്കും.