ചങ്ങനാശേരി: മോർകുളങ്ങര അമ്മൻകോവിലിലെ പ്രതിഷ്ഠാദിനവും കലശവും 24ന് തന്ത്രി ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി അജിത് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, 7 മുതൽ വിശേഷാൽ പൂജകൾ, 8 മുതൽ ഭാഗവതപാരായണം, 9 മുതൽ നവകം കലശപൂജ, 10 മുതൽ ഭഗവതിക്ക് കലശാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം, നാഗത്തിന് നൂറുംപാലും നിവേദ്യം, ഉച്ചപൂജ, വൈകുന്നേരം 7 മുതൽ വിശേഷാൽ ദീപാരാധന.