കോട്ടയം: ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പത്താമത് സംസ്ഥാന വിദ്യാർത്ഥി സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ആയി എസ്. അലീന ,വൈസ് പ്രസിഡന്റുമാരായി നിഖിൽ സജി തോമസ്, അകിൽ മുരളി, കെ.റഹീം , നിത്യാമോൾ കെ.എം എന്നിവരെയും സംസ്ഥാന സെക്രട്ടറിയായി ആർ. അപർണ, ജോയിന്റ് സെക്രട്ടറിമാരായി ജതിൻ രാജീവൻ, ശാലിനി ജി.എസ്, ഗോവിന്ദ് ശശി, സുകന്യകുമാർ എന്നിവരെയും ട്രഷററായി ആർ.മീനാക്ഷി, ഓഫീസ് സെക്രട്ടറിയായി നിലീന മോഹൻകുമാറിനെയും തെരഞ്ഞെടുത്തു. 35 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും 84 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഫെബ്രുവരി ഒന്നിന് കരിദിനാചരണവും കളക്ട്രേറ്റുകളിലേക്ക് മാർച്ചും ഫെബ്രുവരി 10ന് സെക്രട്ടേറിയേറ്റ് മാർച്ചും സമ്മേളനം പ്രഖ്യാപിച്ചു.