cocnut
വിൽപ്പനക്കായി വച്ചിരിക്കുന്ന കരിക്ക്

അടിമാലി: വേനൽ ചൂടേറിയതോടെ ഹൈറേഞ്ചിൽ കരിക്ക് വിൽപ്പനയും സജീവമായി.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ സഞ്ചരിച്ചാൽ നേര്യമംഗലം വനമേഖലയിൽ മാത്രം മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളേയും കാത്തിരിക്കുന്ന നിരവധി വഴിയോര കരിക്ക് വിൽപ്പനക്കാരെ കാണാം.അമ്പത് രൂപയാണ് കരിക്കൊന്നിന്റെ വില വാങ്ങുന്നത്.അയൽജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെയാണ് ഹൈറേഞ്ച് മേഖലയിലേക്ക് കൂടുതലായും കരിക്ക് വിൽപ്പനക്കെത്തിക്കുന്നത്.നാടൻകരിക്കിനും ആവശ്യക്കാരുണ്ട്.വേനൽ കനക്കുന്നതോടെ കരിക്ക് വിൽപ്പന കൂടുതൽ തകൃതിയാകും.പക്ഷെ മോശമല്ലാത്ത വിൽപ്പന നടത്തിപ്പോന്നിരുന്ന സീസണിൽ നിന്ന് കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും മൂലം കച്ചവടത്തിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.