പാലാ: പാതിരാത്രിയിൽ വീട്ടിൽ കള്ളൻകയറിയ വിവരം യഥാസമയം പൊലീസിൽ അറിയിക്കുകയും അതുവഴി കള്ളനെ കൈയോടെ പിടികൂടാൻ പൊലീസിനെ സഹായിക്കുകയും ചെയ്ത സോണിയ മാത്യുവിനെ അനുമോദിച്ച് പാലാ ജനമൈത്രി പൊലീസ്. ഇന്നലെ വൈകിട്ട് മുത്തോലി പന്തത്തലയിലെ നിരവത്ത് വീട്ടിലെത്തിയാണ് പാലാ സി.ഐ. കെ.പി. ടോംസണും എസ്.ഐ. ഷാജി സെബാസ്റ്റ്യനും ചേർന്ന് സോണിയ മാത്യുവിനെ അനുമോദിച്ചത്.

പൊലീസ് സംഘത്തെ സോണിയ മാത്യുവിന്റെ ഭർത്താവ് ബിബിൻ, ബിബിന്റെ മാതാപിതാക്കളായ എം.റ്റി. മാത്യു (മിൽക്കുബാർ ബേബി), മേരിക്കുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു.