പാലാ :വഴിവിളക്കുകൾ യഥാസമയം തെളിക്കുന്ന കാര്യത്തിൽ ഉറക്കം നടിച്ചിരിക്കുന്ന മുനിസിപ്പൽ ചെയർമാനെ ഉണർത്താൻ കൊച്ചിടപ്പാടി വാർഡ് കൗൺസിലലറും യു.ഡി.എഫ് പ്രതിനിധിയുമായ സിജി ടോണി ഇന്ന് രാവിലെ 11 ന് മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസിന്റെ ഓഫീസിന് മുന്നിൽ മുട്ടുകുത്തി നിന്ന് മെഴുകുതിരി കത്തിച്ച് ഉണർത്ത് സമരം 'നടത്തും. കൊച്ചിടപ്പാടി വാർഡ് കൗൺസിലറായ സിജി ടോണി പലവട്ടം ചെയർമാനോടും കരാറുകാരനോടും ആവശ്യപ്പെട്ടെങ്കിലും വാർഡിലെ വഴിവിളക്കുകൾ നന്നാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാരോപിച്ചാണ് സമരം.