
കോട്ടയം : ജില്ലയിൽ ഇന്ന് 85 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. 11 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 74 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ : അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം, കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം, കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടയം ജനറൽ ആശുപത്രി, മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം, നെടുമ്പകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി, തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യൽറ്റി ആശുപത്രി, വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം.