പെരുന്തുരുത്ത് :എസ്.എൻ.ഡി.പി യോഗം 881ാം നമ്പർ പെരുന്തുരുത്ത് ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 32ാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം 26, 27 തീയതികളിൽ നടക്കുമെന്ന് ശാഖ പ്രസിഡന്റ് പി.ഡി ശശിധരൻ, സെക്രട്ടറി ടി.ജി സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
26ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് പതാക ഉയർത്തും. 27ന് രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് ഗുരുപൂജ, 9.30ന് ശ്രീനാരായണ സർവൈശ്വര്യ പൂജ, 11ന് ശാന്തിഹോമവും സഹസ്രനാമജപവും നടക്കും. പാണാവള്ളി അജിത് ശാന്തി മുഖ്യകർമ്മികത്വം വഹിക്കും.