കുറുമുള്ളൂർ : എസ്.എൻ.ഡി.പി യോഗം 1124ാം നമ്പർ കുറുമുള്ളൂർ പടിഞ്ഞാറു ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി വടയാർ സുമോദ്, മേൽശാന്തി ബിനേഷ് എന്നിവർ മുഖ്യകർമ്മികത്വം വഹിച്ചു. ശാഖ പ്രസിഡന്റ് സി.എൻ മധമോഹനൻ, വൈസ് പ്രസിഡന്റ് പി.ബി രമേശൻ , സെക്രട്ടറി എൻ.എസ് ഷാജി, യൂണിയൻ കമ്മിറ്റിയംഗം പ്രകാശൻ, ഉത്സവ കമ്മിറ്റി കൺവീനർ അനീഷ് ശശിധരൻ, ദേവസ്വം മാനേജർ ഷാജി ഇട്ടംകുന്നേൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.