വൈക്കം: താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും എല്ലാ ഞായറാഴ്ചകളിലും അന്നമൂട്ടാൻ വൈക്കം ആശ്രയയുടെ അന്നം പുണ്യം പദ്ധതി തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 12.30നാണ് നൂറു പൊതി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി.സി.സി ഭാരവാഹികളായ അബ്ദുൽ സലാം റാവുത്തർ, പി.വി പ്രസാദ്, ജയ്‌ജോൺ പേരയിൽ, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി ചന്ദ്രശേഖരൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ആശ്രയ ഭാരവാഹികളായ പി.കെ മണിലാൽ, വി അനൂപ്, പി.വി ഷാജി, സന്തോഷ് ചക്കനാടൻ, വർഗീസ് പുത്തൻചിറ, സന്തോഷ് കരുണാകരൻ, ടി പ്രദീപൻ, എം.കെ മഹേശൻ, എ സുരേഷ്‌കുമാർ, എസ് മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം
ആശ്രയ സന്നദ്ധ സേവനസംഘടനയുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച അന്നം പുണ്യം പരിപാടി കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.