കോട്ടയം: ലോക്ക്ഡൗൺ അംഗീകരിച്ചും അനുസരിച്ചും പൊതുജനം. ജില്ലയിൽ ഇന്നലെ വാരാന്ത്യ ലോക്കഡൗണിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ജില്ലയിൽ കൊവിഡ് നിർദേശങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 27 കേസുകളും 52 പെറ്റി കേസുകളും 40 വാണിംഗ് കേസുകളും രജിസ്റ്റർ ചെയ്തതായി കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ അറിയിച്ചു.


നിയന്ത്രണങ്ങളെ തുടർന്ന് എല്ലാ പ്രധാന കേന്ദ്രങ്ങളിലും ജംഗ്ഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. നിർദേശം ലംഘിച്ച് അതിരമ്പുഴയിൽ പള്ളിയിൽ വിവാഹപ്പാർട്ടിയിൽ ആളുകൂടിയതിനെ തുടർന്ന് പിഴ ഈടാക്കി. വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളിൽ പിഴ ഇടാക്കി. മണർകാട് സ്റ്റേഷൻ പരിധിയിൽ നാല്, മണിമല സ്റ്റേഷൻ പരിധിയിൽ 5 കേസുകളും രജിസ്റ്റർ ചെയ്തു.പള്ളിക്കത്തോട് 6 കേസുകളും 5 ഫൈനുകളും ഈടാക്കി. ഈരാറ്റുപേട്ട 5, പൊൻകുന്നം 4, എരുമേലി 1, കടുത്തുരുത്തി 2 കാഞ്ഞിരപ്പള്ളി 6, കറുകച്ചാൽ 5 ഫൈൻ ഈടാക്കി. പാമ്പാടിയിൽ 7 കേസുകളും രജിസ്റ്റർ ചെയ്തു. വാകത്താനം, ഈസ്റ്റ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.