വൈക്കം: എസ്.എൻ.ഡി.പി യോഗം 662ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയിലെ മരുത്വാമല കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം മുരളീധരൻ അമ്പാടിയുടെ വസതിയിൽ കൂടി. കീർത്തന വിനുവിന്റെ ചികിത്സയ്ക്കായി ശാഖ കുടുംബാംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 60,000 രൂപ ശാഖ പ്രസിഡന്റ് കെ.പി. സന്തോഷ്‌കുമാർ നൽകി. ശാഖാ സെക്രട്ടറി രാജ്കുമാർ സാഗരിക,വൈസ് പ്രസിഡന്റ് വാസുദേവൻ വാലയിൽ, യൂണിയൻ കമ്മിറ്റി അംഗം സുധീർ ഇടവട്ടം, കമ്മിറ്റി അംഗങ്ങളായ മനോഹരൻ സന്തോഷ്ഭവൻ, വിനോദ് ഐക്കര, സോമൻ വാഴയിൽ, അമ്പിളി ശശി എന്നിവർ പങ്കെടുത്തു.