
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ളാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. അദ്ധ്യാപകരും നല്ലൊരു ശതമാനം വിദ്യാർത്ഥികളും കൊവിഡ് ബാധിതരാണ്. എന്നിട്ടും പരീക്ഷകൾ മാറ്റിവയ്ക്കാനോ കോളേജുകൾ അടച്ചിടാനോ തയ്യാറാകുന്നില്ല. ഇതിന് പുറമേ യൂണിയൻ തിരഞ്ഞെടുപ്പിന് അനുമതിയും നൽകി. ഇത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ നിസംഗത ഭയാശങ്കകളോടെ മാത്രമേ കാണാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.