ഇടയ്ക്കാട്ടുകുന്ന്: ഇടയ്ക്കാട്ടുകുന്ന് സെൻട്രൽ ലൈബ്രറിയുടെ അഭ്യുദയകാംഷികൾ നൽകിയ എൽ.ഇ.ഡി ടി.വിയുടെ കൈമാറ്റം നടന്നു. പ്രസിഡന്റ് പി.ജി വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി തോമസ് ആമുഖപ്രഭാഷണം നടത്തി. കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽ കൂരോപ്പട, ദീപം സ്വയം സഹായസംഘം പ്രസിഡന്റ് കെ.കെ ഗോപി, ലൈബ്രറി വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സച്ചിൻ മാത്യു നന്ദി പറഞ്ഞു.