re

കോട്ടയം : റിപ്പബ്ലിക് ദിനം പ്രമാണിച്ച് നാളെ രാവിലെ ഒൻപതിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തും. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയാണ് പരേഡ് കമാൻഡർ. സിവിൽ പൊലീസ്, വനിതാ പൊലീസ് , വനം വകുപ്പ്, എക്‌സൈസ് എന്നിവയുടെ ഓരോ പ്ലറ്റൂണുകൾ മാത്രമാണ് പങ്കെടുക്കുക. എസ്.ഐ പ്രശോഭ് , എസ്.ഐ വിദ്യ.വി , ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി മഹേഷ് , എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ എന്നിവരാണ് പ്ലറ്റൂൺ കമാൻഡർമാർ. പൊതുജനങ്ങൾക്ക് പ്രവേശനമില്ല.