എരുമേലി: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലെ 124 ജീവനക്കാരിൽ 30 പേർക്ക് കൊവിഡ്. ഇതോടെ സെന്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ പ്രതിരോധ നിയന്ത്രണങ്ങൾ പാളിയതാണ് മേഖലയിൽ കൊവിഡ് വ്യാപനത്തിന് പിന്നിൽ. യൂണിറ്റ് ഓഫീസറും മെക്കാനിക്കും കണ്ടക്ടറും ഡ്രൈവറും സ്റ്റേഷൻ മാസ്റ്ററും ചാർജ്മാനും ഉൾപ്പെടെ 30 പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.