പാമ്പാടി: എസ്.എൻ.ഡി.പി യോഗം പാമ്പാടി വെള്ളൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും അഷ്ടബന്ധ നവീകരണ കലശവും 26 മുതൽ 31വരെ നടക്കും. 26ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം, സ്ഥലശുദ്ധി പുണ്യാഹം അത്താഴപൂജ, പ്രസാദവിതരണം. 27ന് രാവിലെ 5.30ന് ഉഷപൂജ, മഹാഗണപതി ഹവനം, വൈകിട്ട 5.30ന് ഭഗവകിസേവ. 28ന് രാവിലെ 5.30ന് ഭഗവതി സേവ, ലഘുസുജദർശന ഹോമം, വൈകിട്ട് 5.30ന് ഭഗവതിസേവ. 28ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് ടി.എസ് സജീവൻ പതാക ഉയർത്തും. വൈകിട്ട് നാലിന് കൊടി, കൊടിക്കയർ പൂജ. കൊടി, കൊടിക്കയർ വാഹനഘോഷയാത്ര. എട്ടാം മൈലിൽ നിന്ന് ആഘോഷമായി ക്ഷേത്രാങ്കണത്തിലെത്തും. 29ന് രാവിലെ 5.30ന് പതിവ് ചടങ്ങുകൾ. ഉച്ചയ്ക്ക് 12.40നും 1.02നും മദ്ധ്യേ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, വിശേഷാൽപൂജകൾ. 1.30ന് പ്രസാദമൂട്ട്. 30ന് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കാർത്തിക പ്രദീപ്, അഞ്ജലി മനു, അമൽകുമാർ, ഋഷികേശ് ലാൽ, ആതിര വട്ടോലിക്കൽ, ശ്രീക്കുട്ടി രാജേഷ് എന്നിവരെ ആദരിക്കും. 31ന് പതിവ് ചടങ്ങുകൾ വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് പായസവിതരണം. ചടങ്ങുകൾക്ക് തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി ഉഷശ്രീമഠം വിഷ്ണു ശാന്തി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് ടി.എസ്.സജീവൻ, വൈസ് പ്രസിഡന്റ് പ്രസന്നൻ മറ്റത്തിൽ, സെക്രട്ടറി മിനി രാജീവ്, ക്ഷേത്രം മാനേജർ കെ.കെ.രവീന്ദ്രൻ എന്നിവർ അറിയിച്ചു.