
കുമരകം : നെൽവയൽ സംരക്ഷണത്തിന് റോയൽറ്റി ലഭിക്കുന്ന പദ്ധതിയിൽ നെൽകർഷകർക്ക് അപേക്ഷ നൽകാം. കഴിഞ്ഞ വർഷം റോയിലിറ്റി ലഭിച്ചവർ അപേക്ഷ പുതുക്കണം. ഇതിനായി കരം അടച്ച രസീതുമായി അക്ഷയ കേന്ദ്രങ്ങൾവഴി അപേക്ഷിക്കാം. ആദ്യമായി അപേക്ഷിക്കുന്നവർ ആധാർ കാർഡ്, ഈ വർഷത്തെ കരം തീർത്ത രസീത്, ബാങ്ക് പാസ് ബുക്കിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകൾ, ഒ.റ്റി.പി ലഭിക്കുന്നതിലേക്കായി ഫോൺ നമ്പർ എന്നിവ നൽകണം. നിലം എന്ന വിഭാഗത്തിൽ കരം അടയ്ക്കുന്ന സ്ഥലത്തിന് മാത്രമേ റോയൽറ്റി ലഭിക്കൂ എന്ന് കുമരകം കൃഷി ഓഫീസർ ബി. സുനാൽ അറിയിച്ചു.