weel

ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് ചലന സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് പായിപ്പാട് നാലുകോടി സെന്റ് തോമസ് പാരിഷ് ഹാളിൽ ഇന്ന് രാവിലെ 10 ന് ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുനിത സുരേഷ് ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം പഞ്ചായത്ത് പരിധിയിലുള്ള അപേക്ഷകർ രാവിലെ 10 മണിക്കും പായിപ്പാട് പഞ്ചായത്ത് പരിധിയിലുള്ള അപേക്ഷകർ 11.30നും ക്യാമ്പിൽ എത്തണം. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി മോഹനൻ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് നിർവഹിക്കും.