കറുകച്ചാൽ: ബൈക്ക് മതിലിൽ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് ഗവ.എൽ.പി.സ്‌കൂളിന് മുൻപിലായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് മതിൽ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.