അടിമാലി: കൊരങ്ങാട്ടി ഇപ്പോഴും നെറ്റ് വർക്കിന് പുറത്ത് തന്നെ .അടിമാലി ടൗണിനോട് ചേർന്ന് കിടക്കുന്ന കുരങ്ങാട്ടി ആദിവാസി മേഖല മൊബൈൽ നെറ്റ് വർക്ക് പൂർണ്ണമായും ലഭ്യമല്ല. വർഷങ്ങളായി ഇതിനായി ആവശ്യം ഉന്നയിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടില്ല. ഈ മേഖലയിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങൾ ദുരിതത്തിലാണ്. കാട്ടുമൃഗങ്ങളുടെ വ്യാപകമായ ശല്യമാണ് ഈ മേഖലയിൽ . കാട്ടാനയുടെ ശല്യമാണ് ഏറ്റവും രൂക്ഷം. ഈ മേഖലയിൽ കൃഷിയിടങ്ങളും വീടുകൾക്ക് നേരേയും ആക്രമണം നടക്കുമ്പോൾ മറ്റുള്ളവരുമായി ബന്ധപ്പെടാൻ പോലും കഴിയാതെ ഒറ്റപ്പെട്ട നിലയിലാണ് ഈ പ്രദേശത്തേ ആദിവാസികൾ . ഈ മേഖലയിലെ കുട്ടികൾ പഠിക്കുന്ന ഏക ഹൈസ്‌കൂളും പരിധിക്ക് പുറത്താണ് . കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ മേഖലയിലെ കുട്ടികളുടെ ഓൺലൈൻ പഠനവും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ പ്രദേശത്തേജനങ്ങൾ ഈ ആവശ്യം ഉന്നയിച്ച് ജന പ്രതിനിധികളെ സമീപിച്ചിട്ടും അവരുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാടുകൾ നാളിതുവരെ ഉണ്ടാകത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്