fire

പള്ളിക്കത്തോട്: ഒരേക്കർ വരുന്ന പുരയിടത്തിന് തീപിടിച്ചു. പള്ളിക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം തെക്കേക്കര ശിവദാസിന്റെ ഉടമസ്ഥയിലുള്ള പുരയിടത്തിനാണ് തീപിടിച്ചത്. 15 ഓളം വാഴകൾ, 10 ഓളം റബർ തൈകൾ എന്നിവ കത്തി നശിച്ചു. 2000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് പാമ്പാടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ജനവാസ മേഖലയിലേക്ക് തീ പടരുന്നതിന് മുൻപ് അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. റോഡിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ആരെങ്കിലും വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീപടർന്നതെന്ന് സേനാംഗങ്ങൾ പറഞ്ഞു.